പയ്യന്നൂർ: റോട്ടറി ക്ലബ് ഭാരവാഹിയും പ്രമുഖ പി.ഡബ്ല്യു.ഡി കോൺട്രാക്ടറുമായിരുന്ന കെ.വി. രാമചന്ദ്രന്റെ ഒന്നാം ചരമവാർഷികാചരണവും പുരസ്കാര സമർപ്പണവും 30ന് നടക്കുമെന്ന് രാമചന്ദ്രൻ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ.വി. രാമചന്ദ്രൻ ഫൗണ്ടേഷന്റെയും പയ്യന്നൂരിലെ റോട്ടറി ക്ലബുകളുടെയും ആഭിമുഖ്യത്തിൻ വൈകീട്ട് 4.30ന് പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്റെ സ്മരണാർഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ശ്രീകണ്ഠൻ നായർക്ക് ടി.ഐ. മധുസൂദനൻ എം.എൽ.എ പുരസ്കാരം സമർപ്പിക്കും. ഫൗണ്ടേഷൻ കാരുണ്യ പ്രവർത്തനങ്ങൾ രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് വി. ഷൈമ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.പി. ദിവാകരൻ, കൺവീനർ രാഹുൽ രാമചന്ദ്രൻ, മുകേഷ് അത്തായി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.