നിയന്ത്രണംവിട്ട കാർ 30 അടി താഴ്​ചയി​േലക്ക്​ പതിച്ചു

ചെറുപുഴ: സ്കൂൾ ഗ്രൗണ്ടിൽ നിന്ന്​ നിയന്ത്രണംവിട്ട കാർ സംരക്ഷണ വേലി തകർത്ത് 30 അടി താഴേക്ക് വീണു. കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കന്നിക്കളത്തായിരുന്നു അപകടം. കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന്​ നിയന്ത്രണം വിട്ട കാർ ഗ്രൗണ്ടി​ൻെറ സംരക്ഷണ വേലി തകർത്ത് പ്രധാന റോഡിലേക്ക്​ വീഴുകയായിരുന്നു. കോലുവള്ളി സ്വദേശിയുടേതാണ് കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.