പാരാമെഡിക്കൽ കോഴ്​സുകളുടെ അപേക്ഷ തീയതി 30 വരെയായി നീട്ടി

തലശ്ശേരി: കേരള കോഓപറേറ്റിവ് ഹോസ്​പിറ്റൽ ഫെഡറേഷ​നു കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് നഴ്​സിങ് തലശ്ശേരിയിൽ ബി.എസ്​സി നഴ്​സിങ്, എം.എസ്​സി നഴ്​സിങ് കോഴ്​സുകളിലേക്കും കോഓപറേറ്റിവ് ഇൻസ്​റ്റിറ്റ ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി.പി.ടി, ബി.എസ്​സി എം.എൽ.ടി, ബി.എസ്​സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്​സി മെഡിക്കൽ മൈക്രോ ബയോളജി, എം.പി.ടി കോഴ്​സുകളിലേക്കും 2020 -21 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ആഗസ്​റ്റ്​ 30 വരെ നീട്ടി. സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. www.collegeofnursingthalassery.com. www.cihsthalassery.com എന്നീ വെബ് സൈറ്റുകളിൽ നിന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾ 0490 2351501, 2351535, 2350338 നമ്പറുകളിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.