കോവിഡ്​ കണക്കുകൾ വർധിക്കുന്നു: 292 പേര്‍ക്ക് കൂടി രോഗബാധ

കണ്ണൂർ: ജില്ലയിൽ കോവിഡ്​ കേസുകൾ വീണ്ടും ഉയർന്നനിലയിൽ. ഞായറാഴ്ച 292 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതിൽ 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേർ ഇതര സംസ്ഥാനത്തുനിന്നെത്തിയവരും ഏഴുപേർ വിദേശങ്ങളിൽനിന്നെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. അഞ്ചു​ദിവസത്തിനിടെ 1374 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. കുറച്ചു ദിവസങ്ങൾക്കു ശേഷം കോവിഡ്​ കണക്കുകൾ ഉയരുന്നത്​ ആശങ്കക്കിടയാക്കുന്നുണ്ട്​. മലയോരത്ത്​ അടക്കം കോവിഡ് കേസുകൾ വർധിക്കുകയാണ്​. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്ക്​ അടക്കം കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 37,253 ആയി. ഇവരില്‍ 156 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 33,390 ആയി. 187 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3165 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20,978 പേരാണ്. ഇതില്‍ 20,383 പേര്‍ വീടുകളിലും 595 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 3,58,557 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 3,58,052 എണ്ണത്തി​ൻെറ ഫലം വന്നു. 505 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.