പുതുച്ചേരിക്ക് സ്വച്ഛ് ഭാരത് മിഷ​ൻ അനുവദിച്ചത്​ 29 കോടി

മാഹി: സ്വച്ഛ്​ ഭാരത്‌ മിഷൻ ശുചീകരണ പദ്ധതിക്കായി ഹൗസിങ് ആൻഡ്​ അർബൻ മന്ത്രാലയം 2014-19 വർഷത്തേക്ക് പുതുച്ചേരി സംസ്ഥാനത്തിന് അനുവദിച്ചത് 28.94 കോടി രൂപയാണെന്ന് വിവരാവകാശ അപേക്ഷയിൽ മന്ത്രാലയം അറിയിച്ചു. 12.05 കോടി രൂപയാണ് ഇതിൽനിന്ന് സംസ്ഥാനം ഇതുവരെ വിനിയോഗിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി മാഹി മേഖല ചെയർമാൻ കെ.കെ. അനിൽകുമാറിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തൊട്ടൊകെ ഇതിനായി അനുവദിച്ചത് 14,622.73 കോടി രൂപയാണ്. സ്വച്ഛ് ഭാരത് പദ്ധതിക്ക് മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് കേന്ദ്രം ഫണ്ട് അനുവദിച്ചിരിക്കെ ഇതിനായി യൂസർ ഫീ എന്ന പേരിൽ വൻ തുക വ്യാപാരികളിൽനിന്ന്​ ഈടാക്കുന്നതിൽ പ്രതിഷേധമുണ്ട്​. ഫീസ് ഈടാക്കുകയും സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം സ്വീകരിക്കുകയോ ശുചീകരിക്കുകയോ ചെയ്യുന്നില്ലെന്നും ചെയർമാൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.