സംസ്ഥാനത്ത്​ ഒന്നാമത്​ 260 പേർക്ക്​ കോവിഡ്​: 194 സമ്പർക്കം

30 ആരോഗ്യപ്രവർത്തകർക്ക്​ രോഗം കണ്ണൂർ: സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന ജില്ലയായി കണ്ണൂർ മാറി. തിങ്കളാഴ്​ച 260 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 194 പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗബാധ. തുടർച്ചയായ മൂന്നാം ദിവസമാണ്​ രോഗികളുടെ എണ്ണം ഇരുനൂറിന്​ മുകളിലാവുന്നത്​. സംസ്ഥാനത്തെ ആകെ 1648 പോസിറ്റിവ്​ കേസുകളിൽ 16 ശതമാനത്തോളം രോഗികൾ ജില്ലയിലാണ്​. ഒരാഴ്​ചക്കിടെ 1090 പേർക്കാണ്​ രോഗബാധ. ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്കും വൈറസ്​ ബാധയുണ്ടായത്​ കണ്ണൂരിലാണ്​. 31 പേരാണ്​ തിങ്കളാഴ്​ച കോവിഡ്​ ബാധിതരായത്​. കണ്ണൂർ കോർപറേഷൻ, തലശ്ശേരി, ഇരിട്ടി, മട്ടന്നൂർ, കോട്ടയം മലബാർ, മാലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ്​ സമ്പർക്കം വഴിയുള്ള രോഗവ്യാപനമേറെയും. കണക്കുകൾ കുത്തനെ വർധിക്കുന്നത്​ ജില്ല ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും തലവേദനയാകുന്നുണ്ട്​. സമ്പർക്കം വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിലെ കൂടുതൽപേരെ പരിശോധനക്ക്​ വിധേയരാക്കാനാണ്​ ആരോഗ്യവകുപ്പി​ൻെറ തീരുമാനം. ഞായറാഴ്​ച 2140 സാമ്പിളുകളാണ്​ പരിശോധിച്ചത്​. രോഗബാധിതരിൽ എട്ടുപേര്‍ വിദേശത്തുനിന്നും 27 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും എത്തിയവരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 4680 ആയി. ഇവരില്‍ തിങ്കളാഴ്​ച രോഗമുക്തി നേടിയ 67 പേരടക്കം 3247 പേര്‍ ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച 31 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരിച്ചു. ബാക്കി 1393 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12,842 പേരാണ്. ഇതുവരെ 77,815 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 77,459 എണ്ണത്തി​ൻെറ ഫലം വന്നു. 356 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം ആലക്കോട് -6 ആന്തൂര്‍-7, ആറളം-4, അഴീക്കോട്-1, ചെമ്പിലോട്- 5, ചെറുകുന്ന്-4, ചെറുപുഴ- 3, ചിറക്കല്‍-4, ചൊക്ലി-1, ധര്‍മടം- 1, എരഞ്ഞോളി- 3, ഇരിക്കൂര്‍-1, ഇരിട്ടി-12, കടമ്പൂര്‍-4, കതിരൂര്‍-9, കല്യാശ്ശേരി-1, കണിച്ചാര്‍-1, കണ്ണൂര്‍ കോര്‍പറേഷന്‍-22, കരിവെള്ളൂര്‍-5, കേളകം-1, കോളയാട്-2, കൂത്തുപറമ്പ്-2, കോട്ടയം മലബാര്‍-9, (അഴിയൂര്‍)-1, കുന്നോത്ത്പറമ്പ്-6, കുറുമാത്തൂര്‍-6, മാലൂര്‍-8, മാങ്ങാട്ടിടം-4, മട്ടന്നൂര്‍-11, മാട്ടൂല്‍-3, മുഴക്കുന്ന്-3, മുഴപ്പിലങ്ങാട്-5, ന്യൂമാഹി-2, പാപ്പിനിശ്ശേരി-1, പരിയാരം-2, പട്ടുവം-1, പായം-3, പയ്യന്നൂര്‍-6, പിണറായി-2, തളിപ്പറമ്പ്-5, തലശ്ശേരി-10, തില്ലങ്കേരി-1, തൃപ്പങ്ങോട്ടൂര്‍-1, വളപട്ടണം-3, വേങ്ങാട് -3, ആരോഗ്യപ്രവര്‍ത്തകര്‍: സ്​റ്റാഫ് നഴ്സ് 18 പേര്‍, റെസ്പിറേറ്ററി തെറപ്പിസ്​റ്റ്​ മൂന്ന് പേര്‍, ക്ലീനിങ് സ്​റ്റാഫ് മൂന്നുപേര്‍, ആംബുലന്‍സ് ഡ്രൈവര്‍, എ.എൻ.എം നഴ്സ്, ആശ വര്‍ക്കര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, റിസപ്ഷന്‍ സ്​റ്റാഫ്, സെക്യൂരിറ്റി, ലാബ് ടെക്നീഷ്യന്‍. ഇതരസംസ്ഥാനം - മട്ടന്നൂര്‍ 24കാരന്‍, 40 കാരന്‍ (ബംഗളൂരു), പേരാവൂര്‍ 23കാരി (ബംഗളൂരു), കൊളച്ചേരി 26കാരന്‍ (അന്തർസംസ്ഥാന തൊഴിലാളി), കല്യാശ്ശേരി 35കാരന്‍ (ലഡാക്ക്), കണ്ണൂര്‍ കോര്‍പറേഷന്‍ 26കാരന്‍ (കര്‍ണാടക), ആലക്കോട് 23കാരന്‍ (മംഗളൂരു), മട്ടന്നൂര്‍ ഏഴുവയസ്സുകാരന്‍, 10 വയസ്സുകാരി, 34കാരി (കര്‍ണാടക), പേരാവൂര്‍ 25കാരി (കര്‍ണാടക), അയ്യന്‍കുന്ന് 21കാരി (കര്‍ണാടക), പേരാവൂര്‍ 35കാരന്‍ (പഞ്ചാബ്), പേരാവൂര്‍ 54കാരി (ബംഗളൂരു), തില്ലങ്കേരി 21കാരന്‍, 30കാരന്‍ (കര്‍ണാടക), കതിരൂര്‍ 21കാരന്‍ (കോയമ്പത്തൂര്‍), പാനൂര്‍ 22കാരന്‍ (ബംഗളൂരു), ഡി.എസ്‌.സി 27കാരന്‍ (മഹാരാഷ്​ട്ര), ആലക്കോട് 21കാരന്‍, 25കാരന്‍ (മംഗളൂരു), പേരാവൂര്‍ 34കാരന്‍ (ഹൈദരാബാദ്), പേരാവൂര്‍ 23കാരന്‍ (മംഗളൂരു), പേരാവൂര്‍ 56കാരന്‍ (ബംഗളൂരു), മൊകേരി 52കാരന്‍ (മുംബൈ), കോളയാട് 48കാരന്‍ (ഗുജറാത്ത്). വിദേശം മട്ടന്നൂര്‍ 28കാരി, 38കാരി, 40കാരി (ഒമാന്‍), കേളകം 25കാരന്‍ (ഖത്തര്‍), പേരാവൂര്‍ 61കാരന്‍ (ഖത്തര്‍), പേരാവൂര്‍ 29കാരന്‍ (അബൂദബി), ചിറക്കല്‍ 28കാരന്‍ (ബഹ്​​ൈറന്‍), പേരാവൂര്‍ 29കാരന്‍ (സൗദി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.