എൽ.ഡി.എഫ‌് വികസന മുന്നേറ്റ ജാഥ: ഇരിട്ടിയിൽ 251 അംഗ സംഘാടക സമിതിയായി

ഇരിട്ടി: എ. വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ‌് വികസന മുന്നേറ്റ ജാഥക്ക‌് പേരാവൂർ മണ്ഡലം കമ്മിറ്റി 16ന‌് വൈകീട്ട്​ മൂന്നിന‌് ഇരിട്ടിയിൽ വരവേൽപ് നൽകും. ജാഥ സ്വീകരണം വിജയിപ്പിക്കാൻ ഇരിട്ടിയിൽ സംഘാടക സമിതിയായി. രൂപവത്​കരണ കൺവെൻഷൻ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ‌് അംഗം പി. ഹരീന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. കെ.ടി. ജോസ‌് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.ടി. ജോസ‌്(ചെയർ.), അഡ്വ. ബിനോയ‌് കുര്യൻ (ജന. കൺ.), കെ.വി. സക്കീർ ഹുസൈൻ, അഡ്വ. എം. രാജൻ, ബാബുരാജ‌് പായം (കൺ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.