പന്ന്യന്നൂർ കൊറ്റോലിൽ ക്ഷേത്രക്കവർച്ച; 25,000 രൂപ കവർന്നു

പാനൂർ: പന്ന്യന്നൂർ കൊറ്റോൽ മാണിക്കോത്ത് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ഞായറാഴ്​ച രാവിലെ ക്ഷേത്രത്തിലെത്തിയ പരികർമിയാണ് കവർച്ച വിവരം അറിയുന്നത്. കോവിഡായതിനാൽ ഏറെ മാസങ്ങളായി ഭണ്ഡാരം തുറന്നിരുന്നില്ല. എല്ലാ മാസവും സംക്രമപൂജ നടക്കുന്ന ക്ഷേത്രമാണിത്. 25,000ത്തോളം രൂപ നഷ്​ടപ്പെട്ടതായി സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. എസ്.ഐ കെ.വി. ഗണേശും സംഘവും നടത്തിയ പരിശോധനയിൽ അടുത്ത പറമ്പിൽനിന്നു ഭണ്ഡാരം പൊളിച്ച നിലയിൽ കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.