മാഹിയിൽ 23 പേർക്ക്​ കോവിഡ്

മാഹി: മാഹിയിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുമ്പ്​ കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട വാർഡ് 10ലെ രണ്ടുപേര്‍, മഞ്ചക്കലിൽ ഒരു വീട്ടിലെ രണ്ടുപേര്‍, പാറക്കൽ ബീച്ചിൽ ഓരാൾ, വളവിൽ ബീച്ചിൽ ഓരാൾ, പൂഴിത്തല ബീച്ചിൽ മൂന്നുപേര്‍, മാഹി പൊലീസ് സ്​റ്റേഷനിലും പള്ളൂർ സ്​റ്റേഷനിലും ഓരോ പൊലീസുകാർ വീതം, വാർഡ് ഒമ്പതിൽ ഒരു പൊലീസുകാര​ൻെറ സമ്പർക്കത്തിലുള്ള രണ്ടുപേര്‍ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടയിൽപീടിക ജനത ബേക്കറിക്ക്‌ സമീപം ഒരു വീട്ടിലെ ആറുപേര്‍, ചെറുകല്ലായിയിലെ രണ്ടുപേര്‍, ചൂടിക്കൊട്ട ദേവി അപ്പാർട്മൻെറിലെ രണ്ടുപേര്‍ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ, കെ.ടി.സി പെട്രോൾ പമ്പിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്​ച നടത്തിയ 224 ടെസ്​റ്റുകളിലാണ് 23 പോസിറ്റിവ് ഫലങ്ങൾ ലഭിച്ചത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 15 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവ് ആയതിനാൽ ഡിസ്​ചാർജ് ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.