തദ്ദേശീയം 2020: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: റിട്ടേണിങ്​ ഓഫിസര്‍മാരെ നിയമിച്ചു

തദ്ദേശീയം 2020: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: റിട്ടേണിങ്​ ഓഫിസര്‍മാരെ നിയമിച്ചുകണ്ണൂർ: 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിങ്​ ഓഫിസര്‍മാരെ നിയമിച്ചു. തദ്ദേശ സ്ഥാപനം, പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നക്രമത്തില്‍.ജില്ല പഞ്ചായത്ത് -ടി.വി. സുഭാഷ് (ജില്ല കലക്ടര്‍) -9447029015, കണ്ണൂര്‍ കോര്‍പറേഷന്‍ -കെ.വി. രവി രാജ് (ജില്ല ഓഫിസര്‍, പട്ടികജാതി വികസന വകുപ്പ്) 8547630164 (വാര്‍ഡ് ഒന്ന് മുതല്‍ 28 വരെ), പി.എന്‍. അനില്‍ കുമാര്‍- ജനറല്‍ മാനേജര്‍ (ജില്ല വ്യവസായ കേന്ദ്രം) - 9446545440 ( വാര്‍ഡ് 29 മുതല്‍ 55 വരെ).നഗരസഭകള്‍ തളിപ്പറമ്പ്​- വി.പി. ദിലീപ് (ദാരിദ്ര്യ ലഘൂകരണ വിഭാഗം ​േപ്രാജക്ട് ഡയറക്ടര്‍) - 9446073320, കൂത്തുപറമ്പ്- സി. ജയചന്ദ്രന്‍ (അസി. രജിസ്ട്രാര്‍ കോഓപറേറ്റിവ് സൊസൈറ്റീസ് (ജനറല്‍) -9446092970, തലശ്ശേരി- സി.ഡി. സാബു (എക്‌സി.എൻജിനീയര്‍, പഴശ്ശി ഇറിഗേഷന്‍ പ്രോജക്ട്) -9349405230 (വാര്‍ഡ് ഒന്ന് മുതല്‍ 26 വരെ), തലശ്ശേരി -കെ. ജിഷാകുമാരി (എക്‌സി.എൻജിനീയര്‍, പി.ഡബ്ല്യു.ഡി ബില്‍ഡിങ്സ് ഡിവിഷന്‍, തലശ്ശേരി) - 9447320094 (വാര്‍ഡ് 27 മുതല്‍ 52 വരെ), പയ്യന്നൂര്‍- ജി.എസ്. രജത് (ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്​റ്റാറ്റിസ്​റ്റിക്‌സ്) - 9446043921( വാര്‍ഡ് ഒന്ന് മുതല്‍ 22 വരെ), പയ്യന്നൂര്‍- കെ. പ്രകാശന്‍ (ജില്ല പ്ലാനിങ്​ ഓഫിസര്‍) -9446072832 (വാര്‍ഡ് 23 മുതല്‍ 44 വരെ), ഇരിട്ടി- എം. ശിവദാസന്‍ (ജില്ല എംപ്ലോയ്‌മൻെറ് ഓഫിസര്‍) - 9447180407, പാനൂര്‍- സി.കെ. ഷൈനി (ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ്) - 9496007033 (വാര്‍ഡ് ഒന്ന് മുതല്‍ 20 വരെ), പാനൂര്‍:- സി.സി. സുരേന്ദ്രന്‍ (അസി. ഡയറക്ടര്‍ കോഓപറേറ്റീവ് ഓഡിറ്റ്, കൂത്തുപറമ്പ്) -9496192543 (വാര്‍ഡ് 21 മുതല്‍ 40 വരെ), ശ്രീകണ്ഠപുരം- കെ. ജയപ്രകാശ് (ജില്ല വിദ്യാഭ്യാസ ഓഫിസര്‍, തളിപ്പറമ്പ്) - 9447662288, ആന്തൂര്‍-ടി. ഉസ്മാന്‍ (ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍) - 9447536434.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രംറോഡ്് ഷോ/ വാഹന റാലി എന്നിവക്ക്​ നിയന്ത്രണംകണ്ണൂർ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷന്‍. പ്രചാരണത്തി​ൻെറ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് ഒരുസമയം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേരില്‍ കൂടാന്‍ പാടില്ല. ഭവന സന്ദര്‍ശന വേളിയില്‍ സ്ഥാനാര്‍ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ. ഇതിനായി പൊലീസി​ൻെറ മൂന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. റോഡ് ഷോ, വാഹന റാലി എന്നിവക്ക് പരമാവധി മൂന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ല.ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. പ്രചാരണത്തിന് നോട്ടീസ്/ ലഘുലേഖ വിതരണങ്ങള്‍ പരിമിതപ്പെടുത്തി, പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം. വോട്ടര്‍മാര്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിക്കുകയോ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന ക്വാറൻറീനില്‍ പ്രവേശിക്കുകയോ ചെയ്യുന്നപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു നിന്നും മാറിനില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്​റ്റ് റിസൽട്ട് നെഗറ്റിവായതിനു ശേഷം ആരോഗ്യവകുപ്പി​ൻെറ നിര്‍ദേശപ്രകാരം മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.