തദ്ദേശീയം 2020: വികസന മുന്നേറ്റവുമായി ഇരിട്ടി നഗരസഭ

തദ്ദേശീയം 2020: വികസന മുന്നേറ്റവുമായി ഇരിട്ടി നഗരസഭ അബ്​ദുല്ല ഇരിട്ടിഇരിട്ടി: ഇരിട്ടി നഗരസഭയുടെ പ്രഥമ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ യു.ഡി.എഫ്​ സ്​ഥാനാർഥികളെയായിരുന്നു ജനങ്ങൾ ജയിപ്പിച്ചത്​. എന്നാൽ, എണ്ണത്തിൽ കുറ​െവങ്കിലും നഗരസഭയുടെ ഭരണം എൽ.ഡി.എഫി​ൻെറ കൈകളിലെത്തിയ മാജിക്കായിരുന്നു പിന്നീടുണ്ടായത്​. ഇത്​ രാഷ്​ട്രീയ രംഗത്തെ പുതുചരിത്രമായി. പക്ഷേ, എൽ.ഡി.എഫി​ൻെറ ഭാഗ്യമോ യു.ഡി.എഫി​ൻെറ നിർഭാഗ്യമോ കാരണം 'വീണുകിട്ടിയ' ഭരണം കാത്തു സൂക്ഷിച്ച്​ അഞ്ചുവർഷം സഫലമാക്കാൻ കഴിഞ്ഞിടത്താണ്​ ഇരിട്ടി നഗരസഭയിൽ എൽ.ഡി.എഫി​ൻെറ പ്രസക്​തിയേറുന്നത്​. ജനങ്ങളെ മുന്നിൽക്കണ്ട്​ ഭരണം നടത്തിയെന്ന ആത്​മവിശ്വാസത്തിലാണ്​ എൽ.ഡി.എഫ്.മലയോര ജനതയുടെ സ്വപ്‌ന സാക്ഷാത്​കാരമായിരുന്നു 2015ല്‍ നിലവില്‍ വന്ന ഇരിട്ടി നഗരസഭ. ആദ്യമായി ഭരണം ഏറ്റെടുത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വികസനരംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായ സംതൃപ്​തിയുടെ നിറവിലാണ്​ എൽ.ഡി.എഫ്​ പുതിയ തെരഞ്ഞെടുപ്പിന്​ കച്ചമുറുക്കുന്നത്​. നികുതി അടക്കല്‍ ഉള്‍പ്പെടെ നഗരസഭയുടെ ഒട്ടുമിക്ക സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കി. തനത് വരുമാനം വർധിപ്പിച്ചു, ലൈഫ് ഭവനപദ്ധതിയിലും പി.എം.എ.വൈ പദ്ധതി പൂര്‍ത്തിയാക്കുന്നതിലും വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. സമ്പൂർണ വൈദ്യുതീകരണം നഗരസഭ പരിധിയില്‍ പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാറി​ൻെറ ശുചിത്വ നഗരസഭ പദവി നേടിയെടുക്കാന്‍ സാധിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം, തരിശ്ശായി കിടന്ന 180 ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കി. വയോജനങ്ങള്‍ക്കായി വയോമിത്രം പദ്ധതിയും നടപ്പിലാക്കി. പ്ലാസ്​റ്റിക്കില്‍നിന്ന് പച്ചപ്പിലേക്ക് പദ്ധതിപ്രകാരം മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഏര്‍പ്പെടുത്തി. നഗരസഭ പരിധിയിലെ 216 റോഡുകള്‍ ടാറിങ് നടത്തി. തെരുവ് വിളക്കുകളും സ്ഥാപിച്ചു. ഏഴ് പ്രധാന കേന്ദ്രങ്ങളില്‍ ഹൈമാസ്​റ്റ്​- ലോമാസ്​റ്റ്​ ടവറുകള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസ സംരക്ഷണ യജ്​ഞത്തി​ൻെറ ഭാഗമായി സ്‌കൂളുകളില്‍ ഒന്നാംക്ലാസ് ഒന്നാംതരമാക്കല്‍, രണ്ടാംക്ലാസ് ശിശുസൗഹൃദം, മൂല്യമുള്ള മൂന്നാം ക്ലാസ് പദ്ധതി നടപ്പിലാക്കി. പ്ലസ്ടു വിദ്യാർഥികളുടെ ഉന്നത വിജയത്തിനായി പരിശീലന ക്ലാസുകള്‍ നടത്തി. ഉളിയില്‍, ചാവശ്ശേരി സ്‌കൂളുകളില്‍ ജൈവ വെവിധ്യപാര്‍ക്കുകളും ഇരിട്ടി, ചാവശ്ശേരി, ഉളിയില്‍ സ്‌കൂളുകളില്‍ നാപ്കിൻ വെൻഡിങ് മെഷീനും സ്ഥാപിച്ചു. നരിക്കുണ്ടത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കിണറും കീഴൂര്‍കുന്നില്‍ വയോജനങ്ങള്‍ക്ക് പകല്‍വീടും സ്ഥാപിച്ചു. എടക്കാനം, കാശിമുക്ക്, അത്തിത്തട്ട്, ആട്ട്യാലം എന്നിവിടങ്ങളില്‍ അംഗന്‍വാടികള്‍ തുടങ്ങി. അംഗന്‍വാടികള്‍ മുഴുവന്‍ വൈദ്യുതീകരിച്ചു. ജനാഭിലാഷത്തിനൊത്ത്​ മുന്നേറാനായി –പി.പി. അശോകൻആദ്യ നഗരസഭയെന്ന പരിമിതികള്‍ മറികടന്ന് ജനാഭിലാഷത്തിനൊത്ത് മുന്നേറാന്‍ കഴിഞ്ഞതായി ചെയർമാൻ പി.പി. അശോകൻ പറഞ്ഞു. ഭരണസമിതിയെ താഴെയിറക്കാന്‍ കുതന്ത്രങ്ങള്‍ പലതും പയറ്റിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്​. വികസന രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായി സംതൃപ്​തിയുണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ ഇതി​ൻെറ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് നഗരഭരണം പരാജയം – പി.വി. മോഹനൻപ്രഥമ നഗരസഭയിലെ എല്‍.ഡി.എഫ് ഭരണം തികഞ്ഞ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രതിനിധിയും സ്ഥിരംസമിതി അധ്യക്ഷനുമായ പി.വി. മോഹനന്‍ പറഞ്ഞു. എടുത്തുപറയത്തക്ക ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ല. സര്‍ക്കാര്‍ പൊതുവായി നടപ്പിലാക്കുന്ന പദ്ധതിയല്ലാതെ നഗരസഭക്കായി പ്രത്യേക പദ്ധതിയൊന്നും നടപ്പിലാക്കിയില്ല. നഗരഭരണം കൈയാളുന്ന പാര്‍ട്ടിക്ക് സംസ്ഥാന ഭരണത്തില്‍ സ്വാധീനമുണ്ടായിട്ടും നഗരസഭ ഓഫിസില്‍ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനുപോലും ആയിട്ടില്ല. കാര്‍ഷിക -പശ്ചാത്തല -അടിസ്ഥാന മേഖലകളില്‍ ഒന്നും ചെയ്തില്ല. മലയോരത്തെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇരിട്ടിയില്‍ സ്‌റ്റേഡിയം പണിയുകയെന്നുള്ളത്. ഇത് നടപ്പിലാക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. ടൂറിസം പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്​ച വരുത്തി. നഗരസഭയിലെ പതിനാല് പട്ടികവര്‍ഗ കോളനിയിലും ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ല. നഗരസഭയിലെ പല റോഡുകളും എം.എല്‍.എ ഫണ്ടുപയോഗിച്ചാണ് പണിപൂര്‍ത്തിയാക്കിയതെന്നും മോഹനന്‍ പറഞ്ഞു. കക്ഷിനില: ആകെ വാര്‍ഡ്: 33സി.പി.എം ....... 13ലീഗ്..............10കോണ്‍ഗ്രസ്..5ബി.ജെ.പി.....5photo......-asokan p.p.-chairrman... ഇരിട്ടി നഗരസഭ ചെയമാൻ പി.പി. അശോകൻphoto.....------p.v.mohanan...con..... പി.വി. മോഹനൻ (പ്രതിപക്ഷം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.