ഗാര്‍ഹിക പീഡനക്കേസിലെ പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍

വളപട്ടണം: ഭാര്യയെ ഗാർഹിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി 20 വർഷത്തിനു ശേഷം അറസ്​റ്റിൽ. കണ്ണാടിപറമ്പ് സ്വദേശി കുന്നുമ്പ്രത്ത് ഹൗസിൽ അബ്​ദുൽ റസാഖ് (50) ആണ് പിടിയിലായത്. 2000ത്തിലാണ് രണ്ടാം ഭാര്യയെ പ്രതി ഗാർഹികമായി പീഡിപ്പിച്ചത്. അതിനുശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിലേക്ക് തിരിച്ചെത്തി എന്ന വിവരത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ണാടിപറമ്പിൽ പിടിയിലായത്​. വളപട്ടണം എസ്.ഐ ഷീജുവാണ് പ്രതിയെ അറസ്​റ്റു ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.