അമൃത് രണ്ടാംഘട്ടം: കോർപറേഷന് 194.59 കോടിയുടെ പദ്ധതികൾ

കണ്ണൂർ: അമൃത് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ 194.59 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം എന്നീ മേഖലയിലെ പദ്ധതികൾക്കാണ് രണ്ടാംഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ളത്. കുടിവെള്ള വിതരണത്തിന് 69.66 കോടി രൂപയും മാലിന്യ സംസ്കരണത്തിന് 124.93 കോടി രൂപയുമാണ് വകയിരുത്തുക. ഇവയുടെ മൂന്നിലൊന്നുഭാഗം തുക കോർപറേഷൻ കണ്ടെത്തണം. ബാക്കി കേന്ദ്രവും സംസ്ഥാന സർക്കാറും തുല്യമായി വഹിക്കും. ഇതുസംബന്ധിച്ച് ​നടന്ന ശിൽപശാല മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരംസമിതി ചെയർമാന്മാരായ പി.കെ. രാഗേഷ്, പി. ഇന്ദിര, എം.പി. രാജേഷ്, അമൃത് സിറ്റി മിഷൻ മാനേജ്മെന്റ് സംസ്ഥാന- ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.