സ്ത്രീരോഗ ചികിത്സ ക്യാമ്പ് 19ന്

കണ്ണൂർ: തലശ്ശേരി മിഷന്‍ ആശുപത്രിയില്‍ സ്ത്രീരോഗ ചികിത്സക്കായി ജൂൺ 19ന് സൗജന്യ ക്യാമ്പ് നടക്കുമെന്ന് മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഒന്നുവരെ നടക്കുന്ന ക്യാമ്പിന് ഡോക്ടര്‍മാരായ വേണുഗോപാല്‍, അമ്മുതോമസ്, മിനി ബാലകൃഷ്ണന്‍, രാധിക നമ്പ്യാര്‍, സിനി എന്നിവര്‍ നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പരിശോധന സൗജന്യമാണ്. ലാബ് പരിശോധനക്ക് 10 ശതമാനം വരെ ഇളവും നല്‍കുമെന്ന് മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രജിസ്ട്രേഷനായി ഫോൺ: 0490 2325925, 9400625923.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.