ശ്രീകണ്ഠപുരം: വില്പനക്കായി കാറിൽ കടത്തിയ ഒമ്പത് ലിറ്റർ (18 കുപ്പി) വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. നിടിയേങ്ങയിലെ മാതോടൻ ഗണേശനെയാണ് (47) ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ. രത്നാകരൻ അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ കാർ കസ്റ്റഡിയിലെടുത്തു. റേഞ്ച് ഷാഡോ ടീം അംഗം എം. ഗോവിന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠപുരം ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഏറെക്കാലമായി വൻതോതിൽ മദ്യം കൊണ്ടുവന്ന് കൂടിയ വിലക്ക് വില്പന നടത്തുന്നയാളാണ് ഗണേശനെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.