കണ്ണൂർ: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മേയ് 17ന് നടക്കും. കണ്ണൂർ കോർപറേഷൻ വാർഡ് പത്ത് -കക്കാട്, പയ്യന്നൂർ നഗരസഭ വാർഡ് -ഒമ്പത് മുതിയലം, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് -പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് ആറ് -തെക്കേകുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് -നീർവേലി എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇതിൽ നീർവേലി ജനറലും ബാക്കി നാലും സ്ത്രീ സംവരണവുമാണ്. തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം ഏപ്രിൽ 13ന് നിലവിൽ വന്നു. ഏപ്രിൽ 20നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിജ്ഞാപനം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 27. മേയ് 17ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 18ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.