ജില്ലയില്‍ 169 പേര്‍ക്കുകൂടി കോവിഡ്; 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച 169 പേര്‍ക്ക് ​േകാവിഡ് സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. മൂന്നുപേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആറുപേർ വിദേശങ്ങളില്‍നിന്നെത്തിയവരും ആറുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 35,323 ആയി. ഇവരില്‍ 114 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 31,963 ആയി. 171 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2805 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 2375 പേര്‍ വീടുകളിലും 456 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22,941 പേരാണ്. ഇതില്‍ 22,405 പേര്‍ വീടുകളിലും 536 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധന ജില്ലയില്‍നിന്ന് ഇതുവരെ 3,35,883 സാമ്പ്​ളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 3,35,486 എണ്ണത്തി​ൻെറ ഫലം വന്നു. 397 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.