പാനൂർ: വിജനമായ പറമ്പിൽ പന്തൽകെട്ടി ലക്ഷങ്ങളുടെ ചൂതാട്ടം നടത്തിയ സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1,64,000 രൂപയും പിടിച്ചെടുത്തു. ചൂതാട്ട സംഘത്തിലെ അഞ്ചുപേരെ പിടികൂടിയെങ്കിലും മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ പറമ്പ് കേന്ദ്രീകരിച്ച് വൻതോതിൽ ചൂതാട്ടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ചില പ്രാദേശിക രാഷ്ട്രീയ സംഘങ്ങളുടെ പിന്തുണയും ഇവർക്കുള്ളതായി സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.