തളിപ്പറമ്പ് വികസന സെമിനാർ 16ന്

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 16ന് സെമിനാർ നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഏഴാംമൈൽ ഹജ്മുസ് ഓഡിറ്റോറിയത്തിലാണ് സെമിനാർ സംഘടിപ്പിക്കുക. വിദ്യാഭ്യാസം, കൃഷി, തൊഴിൽ, ആരോഗ്യ സംരക്ഷണം, ലിംഗസമത്വം, കാലാവസ്ഥ വ്യതിയാനം, മാലിന്യ നിർമാർജനം തുടങ്ങിയവയിലൂടെ പ്രാദേശിക സാമ്പത്തിക വികസനം, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവയിൽ വലിയ കുതിപ്പ് ലക്ഷ്യമിട്ടാണ് സെമിനാർ നടത്തുക. വികസനത്തെയും പുരോഗതിയുടെ സർവതല മേഖലകളെയും ഉൾക്കൊള്ളിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധർ സാങ്കേതിക- പ്രായോഗിക അറിവുകൾ സെമിനാറിൽ പങ്കുവെക്കും. നിലവിൽ 1200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്. വാർത്തസമ്മേളനത്തിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ. സന്തോഷ് എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.