മത്സരയോട്ടം: 1500 രൂപ പിഴയീടാക്കി

കണ്ണൂർ: അമിതവേഗതയിലും അശ്രദ്ധമായും ബസ് ഓടിച്ചതിനു യാത്രക്കാരന്റെ പരാതിയിൽ സ്വകാര്യ ബസുടമയിൽനിന്ന് 1500 രൂപ പിഴയീടാക്കി. തലശ്ശേരി-കണ്ണൂർ റൂട്ടിലോടുന്ന കൈരളി ബസിനെതിരെയാണ് കണ്ണൂർ ട്രാഫിക് പൊലീസ് നടപടിയെടുത്തത്. ഏപ്രിൽ 23നാണ് പരാതിക്കാസ്പദമായ സംഭവം. യാത്രക്കാർക്ക് ഇറങ്ങാനോ സീറ്റിൽനിന്ന് എഴുന്നേൽക്കാനോ സാധിക്കാത്തവിധമായിരുന്നു ബസിന്റെ സ്പീഡെന്നും ബസിൽ വീണെന്നും പരാതിയിൽ പറയുന്നു. ആർട്ടിസ്റ്റ് ശശികല നൽകിയ പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.