മസ്‌കത്ത് - കണ്ണൂര്‍ വിമാനത്തില്‍ 15 കാരന് പീഡനം; എയര്‍ക്രൂവിനെതിരെ കേസ്

മട്ടന്നൂര്‍: മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസ്സുള്ള ആണ്‍കുട്ടിയെ വിമാനത്തിലെ എയര്‍ക്രൂവായ പ്രസാദ് എന്നയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. പ്രസാദിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. ഇതിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉണ്ടായിരുന്ന നാല് കാബിന്‍ ക്രൂമാരെയും ഫ്ലയിങ് ചുമതലയില്‍ നിന്ന് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.