ഇരുചക്രവാഹനം മോഷ്ടിച്ച 15 വയസ്സുകാരൻ പിടിയിൽ

ഇരിട്ടി: ഇരിട്ടി ടൗണില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനവുമായി കടന്ന പേരാമ്പ്ര സ്വദേശി 15കാരനെ ഇരിട്ടി പൊലീസ് പിടികൂടി. ഇരിട്ടി പയഞ്ചേരി മുക്കില്‍ വെല്‍നസ് ഹെല്‍ത്ത് കെയറിനു മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച രാത്രി 7.40ഓടെ സ്‌കൂട്ടർ കൊണ്ടുപോകുന്ന നിരീക്ഷണ കാമറ ദൃശ്യം ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാനന്തവാടിയിൽ വാഹനം സഹിതം പിടികൂടിയത്. പേരാമ്പ്ര സ്വദേശിയായ 15കാരൻ രണ്ടുദിവസം മുമ്പ് വീടുവിട്ടിറങ്ങിയതായിരുന്നെന്നും ഇരിട്ടിയിലെത്തി സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പയഞ്ചേരി സ്വദേശി കെ. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടർ. സഹോദരന്‍ റാഷിദ് വെല്‍നസ്‌ ഹെല്‍ത്ത് കെയറില്‍ ജോലിക്ക് എത്തിയപ്പോള്‍ കൊണ്ടുവന്നതായിരുന്നു. ഇവിടെനിന്നാണ് സ്കൂട്ടറുമായി കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.