മാഹിയിലെ വിദ്യാലയങ്ങൾ 14ന് തുറക്കും

മാഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ ഒന്നുമുതൽ ഒമ്പതു വരെയുള്ള ക്ലാസുകൾ 14 മുതൽ തുറന്നുപ്രവർത്തിക്കുമെന്ന് മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവിൽ 10 മുതൽ 12 വരെയുള്ള ക്ലാസുകൾ നേരത്തെ തുറന്നിരുന്നെങ്കിലും പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകൾ അടഞ്ഞുകിടക്കുകയായിരുന്നു. 14ന് ഇവ തുറക്കുന്നതോടെ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഉച്ചവരെ പ്രവർത്തിക്കും. മാർച്ച് മുതൽ ക്ലാസുകൾ രാവിലെ മുതൽ വൈകീട്ടുവരെ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.