സ്ഥാനാര്‍ഥികള്‍ ജനുവരി 14നുമുമ്പ് തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകം, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെയാണ് സ്ഥാനാര്‍ഥികള്‍ ചെലവ് സമര്‍പ്പിക്കേണ്ടത്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതിക്കും ഇടക്കുള്ള (രണ്ട് തീയതിയും ഉൾപ്പെടെ) ചെലവാണ് നല്‍കേണ്ടത്. നിശ്ചിത ഫോറത്തില്‍ (ഫോറം നമ്പര്‍ എന്‍ 30)ആണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുങ്ങിയവയുടെ പകര്‍പ്പ് നല്‍കണം. അസ്സൽ സ്ഥാനാര്‍ഥി സൂക്ഷിക്കുകയും വേണം. 2021 ജനുവരി 14 നകമാണ് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്. ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ജില്ല പഞ്ചായത്ത് സെക്രട്ടറിക്കും ജില്ല പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി സ്ഥാനാര്‍ഥികള്‍ ജില്ല കലക്ടര്‍ക്കുമാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.