ചെങ്ങറ കോളനി സമരം: എസ്​.പി ഓഫിസ്​ മാർച്ച്​ 12ന്​

കണ്ണൂർ: ചെങ്ങറ ഭൂസമര പുനരധിവാസത്തിൽപെട്ട ദലിത്​ കുടുംബങ്ങൾക്ക്​ നീതി ആവശ്യപ്പെട്ട്​ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 12ന്​ എസ്​.പി ഓഫിസ്​ മാർച്ച്​ നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ഒടുവള്ളിയിൽ സമീപകാലത്ത്​ സി.പി.എം നിയന്ത്രണത്തിൽനിന്ന്​ ഭൂരിഭാഗം പേരും മാറിയതോടെയാണ്​ ചെങ്ങറ കോളനിവാസികൾ നിരന്തരം അക്രമത്തിന്​ വിധേയരാവുകയും പ്രദേശത്ത്​ വ്യാജവാറ്റ്​ വർധിക്കുകയും ചെയ്​തത്​. ഇതിനെ ചോദ്യം ചെയ്​തതോടെ കോളനിവാസികളെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടി​ലാണ്​. ഇവരെ സന്ദർശിക്കാനെത്തിയ വെൽ​െഫയർ പാർട്ടി നേതാക്കളെ പോലും മാരകായുധങ്ങളുമായി ആക്രമിക്കുകയുണ്ടായി. ചെങ്ങറ കോളനിവാസിക​െള മർദിച്ചവർക്കെതിരെ എസ്​.സി, എസ്​.ടി നിയമപ്രകാരം കേസെടുക്കണമെന്നും വ്യാജവാറ്റിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്​ ജില്ലയിലെ എം.പിമാർക്കും എം.എൽ.എമാർക്കും നിവേദനം നൽകും. ജനുവരി ഒമ്പതിന്​ ഒടുവള്ളിതട്ടിൽ പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിക്കുമെന്നും സമര സഹായസമിതി ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മാധവൻ മാസ്​റ്റർ, സി.എ. അജീർ, സൈനുദ്ദീൻ കരിവെള്ളൂർ, ശശി മാസ്​റ്റർ, വിജയൻ ചെങ്ങറ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.