ബസും പിക് അപ് വാനും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

മട്ടന്നൂര്‍: എടയന്നൂരില്‍ സ്വകാര്യ ബസും പിക് അപ് വാനും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. കണ്ണൂരില്‍നിന്ന് ഇരിട്ടിയിലേക്ക് വരുകയായിരുന്ന ധനലക്ഷ്മി ബസും കർണാടകയില്‍നിന്ന് സാധനങ്ങളുമായി വരുകയായിരുന്ന വാനുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ എളയാവൂര്‍ സ്വദേശിനി രശ്മി, തോട്ടട സ്വദേശിനി ദിയ, കൂടാളിയിലെ ജ്യോത്സന, മട്ടന്നൂരിലെ സഞ്ജയ്, ചാലോടിലെ ഷാംജിത്ത്, നടുവഴല്‍ സ്വദേശി ദീനറോസ്, മുഴപ്പിലങ്ങാടിലെ സോജ്‌ന എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. നിയന്ത്രണംവിട്ട ബസ് സമീപത്തെ വീട്ടുമതിലിലും കെട്ടിടത്തിലും ഇടിച്ച് നില്‍ക്കുകയായിരുന്നു. മതിലും ഗേറ്റും തകര്‍ന്നു. ------------------------------------ ഫോട്ടോ- എടയന്നൂരില്‍ അപകടത്തിൽപെട്ട വാഹനങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.