തെരുവ് സമരം: തലശ്ശേരിയിൽ 110 പേർക്കെതിരെ കേസ്

തലശ്ശേരി: കോവിഡ് വ്യാപനത്തിനിടെ പ്രോട്ടോകോൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ സമരം നടത്തിയവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം ഉൾപ്പെടെ വകുപ്പുകളിൽ തലശ്ശേരി പൊലീസ് കേസെടുത്തു. രാഷ്​ട്രീയ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 110 േപർക്കെതിരെയാണ് കേസ്. മന്ത്രി കെ.ടി. ജലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സബ് കലക്ടർ ഓഫിസിലേക്ക് മാർച്ച് ചെയ്ത യുവമോർച്ച പ്രവർത്തകർക്കെതിരെയാണ് ആദ്യ കേസ്. തിരിച്ചറിഞ്ഞ 10ഉം കണ്ടാലറിയാവുന്ന 80ഉം പേരാണ് ഇതിലുള്ളത്. തൊട്ടടുത്ത ദിവസം ഇതേ ആവശ്യം ഉന്നയിച്ച് നഗരസഭ സ്​റ്റേഡിയം പരിസരത്ത് റോഡ് ഉപരോധം നടത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് അടുത്ത കേസ്. ഇതിൽ തിരിച്ചറിഞ്ഞ അഞ്ചും കണ്ടാലറിയുന്ന 15ഉം പേരാണ് കുറ്റാരോപിതർ. കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതോടെ ഹൈകോടതി ഇടപെട്ട് സമരങ്ങൾക്ക് നിയന്ത്രണങ്ങൾ നിർദേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.