ജില്ലയിൽ 11 ഐസൊലേഷൻ വാർഡുകൾ കൂടി

ജില്ലയിൽ 11 ഐസൊലേഷൻ വാർഡുകൾ കൂടിപേരാവൂർ: കോവിഡ്​ മൂന്നാം തരംഗം നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി ജില്ലയിൽ 11 ഇടങ്ങളിൽക്കൂടി ഐസൊലേഷൻ വാർഡുകൾ അനുവദിച്ചു. പേരാവൂർ, പഴയങ്ങാടി താലൂക്ക് ആശുപത്രികളിലും കരിവെള്ളൂർ, ഒടുവള്ളിത്തട്ട്, കൂട്ടുംമുഖം, പാപ്പിനിശ്ശേരി, പാട്യം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചിറ്റാരിപ്പറമ്പ് പി.എച്ച്.സി, ചേലോറ, മുഴപ്പിലങ്ങാട്, പന്ന്യന്നൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലുമാണ് ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത്. പുതിയ വാർഡുകൾ സ്ഥാപിക്കുന്നതിന് 1.75 കോടി രൂപ ചെലവ്​ വരും. പഴയ കെട്ടിടങ്ങളുടെ നവീകരണത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്​.ഗവ. മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ ബ്ലോക്കുപോലെ ഓരോ നിയമസഭ മണ്ഡലത്തിലുമുള്ള ഒരു തിരഞ്ഞെടുത്ത ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഉണ്ടാക്കുന്നതി​ൻെറ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ 10 മുതൽ 20 വരെ കിടക്കകളുള്ള വാർഡുകൾ സ്ഥാപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.