'ആലിഹാജി പള്ളിയുടെ പൈതൃകം സംരക്ഷിക്കണം'

തലശ്ശേരി: മെയിൻ റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആലിഹാജി ജുമാമസ്ജിദ് നിയന്ത്രണം പിടിച്ചെടുക്കാനുള്ള തൽപരകക്ഷികളുടെ ശ്രമം തടയണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ തലശ്ശേരി മേഖല കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഗുജറാത്തിലെ കച്ച് മേഖലയിൽനിന്ന് തലശ്ശേരിയിൽ വ്യാപാരത്തിനായി വന്ന നൂറാനി സേട്ടിന്റെ കുടുംബം സ്ഥാപിച്ചതാണ് ഈ പള്ളി. പൂർണമായും ഹനഫി മദ്ഹബ് രീതിയിൽ പ്രാർഥന നടത്താൻ നിഷ്കർഷിക്കപ്പെട്ട് വഖഫ് ചെയ്യപ്പെട്ട ഈ ആരാധനാലയത്തിന്റെ ഭരണം വഖഫ് ചട്ടങ്ങളും വാഖിഫിന്റെ ഉദ്ദേശ്യങ്ങളും പരിഗണിക്കാതെ സ്ഥാനമോഹികളായ ഏതാനും വ്യക്തികളെ ഏൽപിക്കാനുള്ള ശ്രമങ്ങൾക്ക് വഖഫ് ബോർഡ് കൂട്ടുനിൽക്കരുതെന്ന് എസ്.എം.എഫ് മേഖല കമ്മിറ്റി പ്രസിഡൻറ് എം.കെ. അബ്ദുല്ല ഹാജി ജനറല്‍ സെക്രട്ടറി പി. മഹ്മൂദ് ഹാജി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.