റോഡ് നന്നാക്കാതെ രണ്ടരവർഷം; ജനങ്ങൾ ദുരിതത്തിൽ

ചൊക്ലി: പഞ്ചായത്ത് പതിനാറാം വാർഡിലെ കാഞ്ഞിരത്തിൻകീഴിലെ മൂടോളിൽ താഴെകുനിയിൽ റോഡ് സ്ലാബിട്ട് യാത്രാ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ചൊക്ലി പഞ്ചായത്തിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് രണ്ടരവർഷം. ഈ ഭാഗത്തെ ഓടയിൽ മലിനജലം കെട്ടിക്കിടന്നത് നീക്കി സ്ലാബിട്ട് വശം കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് യാത്രായോഗ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 70,000 രൂപ അനുവദിച്ചത്. എന്നാൽ, ഓട തുറന്നിടുകയും സ്ലാബുകൾ പ്രദേശത്ത് അലക്ഷ്യമായി കൊണ്ടിടുകയും ചെയ്ത നിലയിലാണ്. പത്തോളം വീടുകളാണ് ഇതു കാരണം ദുരിതം അനുഭവിക്കുന്നത്. ചൊക്ലി പഞ്ചായത്തിന്റെ അനാസ്ഥയാണ് മൂടോളിൽ താഴെ കുനിയിൽ റോഡിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഓടയിലൂടെ കൃത്യമായി വെള്ളം ഒഴുകിപ്പോവാത്തതിനാൽ സമീപത്തെ മൂടോളി താഴെ കുനിയിൽ വാസുവിന്റെ കിണർ വെള്ളം ഉപയോഗശൂന്യമായതായും പരാതിയുണ്ട്. അടിയന്തരമായി സ്ലാബ് പൂർവസ്ഥിതിയിലാക്കി ജനങ്ങളുടെ ദുരിതം നീക്കാത്തപക്ഷം പഞ്ചായത്ത് ധർണ നടത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു. (foto - PGR - SIab - ചൊക്ലി പതിനാറാം വാർഡിൽ രണ്ടരവർഷമായി യാത്ര തടസ്സപ്പെട്ട മൂടോളിൽ താഴെ കുനിയിൽ റോഡ് )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.