സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്

പാപ്പിനിശ്ശേരി: കെ-റെയിൽ നടപ്പിലാക്കുമ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും അവരുടെ എതിർപ്പും കണക്കിലെടുത്ത് മാർട്ടിൻ ജോർജ് പറഞ്ഞു. കെ-റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യവുമായി ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിൽ കെ-റെയിലിന് ഇരകളാകുന്നവരുടെ വീടുകളിൽ സന്ദർശനം നടത്തി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12ന് ഉച്ചക്ക് പാപ്പിനിശ്ശേരിയിൽ നടക്കുന്ന കെ-റെയിൽ വിരുദ്ധ ജാഥക്കിടയിൽ, ഇരകളാകുന്നവരിൽ നിന്നും പരാതി സ്വീകരിക്കും. പാപ്പിനിശ്ശേരി കോൺഗ്രസ് മന്ദിരത്തിൽ കെ-റെയിൽ സംവാദവും നടക്കും. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. അജിത്ത്, ഷിബ ജോയി, മണ്ഡലം പ്രസിഡന്റുമാരായ എം.സി. ദിനേശൻ, പി. ചന്ദ്രൻ, കെ. മുസ്തഫ, എൻ. പ്രദീപൻ എന്നിവർ അനുഗമിച്ചു. ചിത്രം: ഡി.സി.സി പ്രസിഡൻറിന്റെ ഗൃഹസന്ദർശനത്തിൽ പാപ്പിനിശ്ശേരിയിലെ പി.പി. ബാലകൃഷ്ണന് നോട്ടീസ് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.