തളിപ്പറമ്പ്: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗം അധ്യാപകർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. തളിപ്പറമ്പ് നോർത്ത് സബ് ജില്ലതല ഉദ്ഘാടനം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെ 350 യു.പി സ്കൂൾ അധ്യാപകർക്കും 57 എൽ.പി ആർ.പി മാർക്കുംകൂടി 400ഓളം പേർക്കുള്ള പരിശീലനമാണ് തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ യു.പി വിഭാഗം അധ്യാപകർക്ക് ഏഴ് വിഷയങ്ങളിലായാണ് പരിശീലനം നടക്കുക. മൂന്ന് ദിവസങ്ങളായി നടക്കുന്ന പരിശീലനത്തിൽ എൽ.പി വിഭാഗം അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായുള്ള റിസോഴ്സ്പേഴ്സന്മാർക്ക് പരിശീലനം നൽകും. തുടർന്ന് മേയ് 28വരെ എൽ.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് മാത്രമായി 10 ബാച്ചുകളിലായി പരിശീലനം നടക്കും. ഡി.പി.സി ഇ.സി. വിനോദ് അധ്യക്ഷത വഹിച്ചു. ഡോ.കെ.പി. രാജേഷ് പദ്ധതി വിശദീകരണം നടത്തി. എസ്.കെ. നളിനാക്ഷൻ, അഡ്വ. ജി. ഗിരീഷ്, എ. പ്രേംജി, കെ.വി. ദീപേഷ്, കെ.വി. മെസ്മർ, കെ.വി.ടി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. കെ.ഡി. വിജയൻ സ്വാഗതവും എസ്.പി. രമേശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.