കേളകം: കേരള ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള ഫോക് ലോർ അക്കാദമി, പീപ്ൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റ്, കേളകം പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'നിരവൽ' കേളകം ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ഗോത്ര വിഭാഗത്തിൽനിന്നുള്ള പഞ്ചായത്തിലെ ആദ്യ ഡോക്ടർ ശരണ്യ കേശവൻ, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പവിത്രൻ ഗുരുക്കൾ, ദേശീയ സ്കോളർഷിപ്പ് ജേതാക്കളായ സിദ്ധാർഥ് പി. ബിനു, ഇ.ജെ. അഭിനവ്, ആത്മജ മനോജ്, പി.എസ്. സിദാൻ എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലവ് ലിൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ജില്ലാ പഞ്ചായത്തംഗം വി. ഗീത, ബ്ലോക്ക് മെംബർ മൈഥിലി രമണൻ, സുന്ദർ ഭാസ്കർ, കെ.വി. രാജേഷ് എന്നിവർ സംസാരിച്ചു. എം.വി. മാത്യു സ്വാഗതവും സോജൻ വർഗീസ് നന്ദിയും പറഞ്ഞു. ഗോത്രകലകളും ചരിത്രവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സെമിനാർ പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമ്മു-കശ്മീർ, പഞ്ചാബ്, സിക്കിം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള 80 കലാകാരന്മാർ പങ്കെടുത്തു. Photo: A0063:നിരവൽ'' കേളകം ഫെസ്റ്റ് - സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.