മട്ടന്നൂര്‍: മലബാറിന്റെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനുമായി ട്രാവല്‍ മാര്‍ട്ട് നടത്തിയ യാത്രയില്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. കിയാല്‍ സി.ഒ.ഒ എം. സുഭാഷ്, ഓപറേഷന്‍സ് ഹെഡ് രാജേഷ് പൊതുവാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് 50 പേരടങ്ങുന്ന സംഘത്തിന് സ്വീകരണം നല്‍കിയത്. തിങ്കളാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ കൊച്ചിയില്‍നിന്ന് കണ്ണൂരില്‍ എത്തിയത്. രാജ്യത്തിനു പുറത്തുള്ള ടൂര്‍ ഓപറേറ്റര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും സംഘത്തില്‍ ഉൾപ്പെടും. ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈനിന്റെ നേതൃത്വത്തിലാണ് മലബാറിലേക്കുള്ള ആദ്യസംഘമെത്തിയത്. (ഫോട്ടോ- വിനോദ സഞ്ചാരികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നൽകിയ സ്വീകരണം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.