ആന്തൂരിൽ പഴകിയ ഭക്ഷണം പിടികൂടി

തളിപ്പറമ്പ്: ആന്തൂർ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും, ഉപയോഗ ശൂന്യമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നിത്യ ഹോട്ടൽ, യൂനിവേഴ്സിറ്റി റോഡ്, ബീൻ ടൗൺ, കഫെ ധർമശാല എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങളായ ചപ്പാത്തി, ഗ്രേവി, പഴകിയ പഴം പൊരി എന്നിവ പിടിച്ചെടുത്തത്. ഇന്ത്യൻ കോഫി ഹൗസ്, കവീസ്, സ്നേഹ ഇൻ, പൊളാരിസ്, ഇല റസ്റ്റാറന്റ് എന്നിവിടങ്ങളിലും പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. അജിത, പി. അനുശ്രീ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ലൈസൻസ് നിബന്ധന ലംഘിച്ച് നടത്തിയ സ്ഥാപനത്തിന് നോട്ടീസ് നൽകി തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എച്ച്.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.