വേനൽതുമ്പി പര്യടനം

ഇരിട്ടി: ബാലസംഘം ഇരിട്ടി ഏരിയ വേനൽതുമ്പി കലാട്രൂപ് ചാവശ്ശേരി ആട്ട്യലത്ത് സിനിമ-മിമിക്രി താരം ശിവദാസൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ചാവശ്ശേരി ലോക്കൽ സെക്രട്ടറി വി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ബാലസംഘം ജില്ല കൺവീനർ അഴീക്കോടൻ ചന്ദ്രൻ മുഖ്യാതിഥിയായി. സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ബാലസംഘം ഏരിയ സെക്രട്ടറി അഫ്ലഹ് സമീൽ, ഏരിയ കൺവീനർ പി.വി. ബിനോയ്, മുഖ്യ രക്ഷാധികാരികളായ എൻ.ടി. റോസമ്മ, എം. സുമേഷ്, ചാവശ്ശേരി വില്ലേജ് കൺവീനർ പി. പ്രജിത്ത്, വില്ലേജ് സെക്രട്ടറി പി. അഭിഷേക് എന്നിവർ സംസാരിച്ചു. ആനുകാലിക പ്രസക്തമായ വിഷയങ്ങൾ ഉൾപ്പെടുത്തിയ നാടകങ്ങളും സംഗീതശില്പങ്ങളുമാണ് കലാജാഥയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.