തലശ്ശേരി: ബി.ഇ.എം.പി സ്കൂൾ ആർട്ട് ബീറ്റ്സ് പൂർവ വിദ്യാർഥി കൂട്ടായ്മ സഹപാഠിയായിരുന്ന ടി.കെ. മഹേഷിനായി സ്വരൂപിച്ച ചികിത്സ സഹായം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. രോഗപീഡയിൽ വേദനിക്കുന്നവർക്കായി ചെയ്യുന്ന ഇത്തരം സേവനങ്ങൾ മറ്റുള്ളവർക്കും മാതൃകയാക്കാമെന്ന് മന്ത്രി പറഞ്ഞു. ഇരുവൃക്കകളും തകരാറിലായ മഹേഷിന് തുടർചികിത്സക്കായി 10 ലക്ഷം രൂപയാണ് സ്വരൂപിച്ചു നൽകിയത്. കൂട്ടായ്മ വൈസ് പ്രസിഡന്റ് കെ.വി. ഗിരീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായി. സെക്രട്ടറി കെ. അബ്ദുൽ റസാഖ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാംഗങ്ങളായ സി.ഒ.ടി. ഷബീർ, പുനത്തിൽ ഫൈസൽ, കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗവും മുൻ രഞ്ജി താരവുമായ സി.സി.ഒ. അലി, നൗഫൽ കോറോത്ത് എന്നിവർ സംസാരിച്ചു. തലശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ വി. പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.