വിദ്വേഷ പ്രചാരകർക്കെതിരെ ജാഗ്രത പുലർത്തണം

തലശ്ശേരി: വിദ്വേഷ പ്രചാരകർക്കെതിരെയുള്ള നിസ്സംഗത വെടിയണമെന്ന് വിസ്ഡം യൂത്ത് ജില്ല എംപവർ മീറ്റ് അഭിപ്രായപ്പെട്ടു. ഹിന്ദു മഹാസഭ സമ്മേളനത്തിലെ വിഷലിപ്തമായ വാക്കുകൾ സമുദായ സ്പർധയുണ്ടാക്കുന്നതാണ്. മതനിന്ദയും വർഗീയാധിക്ഷേപവും നടത്തിയവർക്കെതിരെ നിയമനടപടി വൈകുന്നതിലും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരുടെ മൗനവും ആശങ്കയുണ്ടാക്കുന്നതാണെന്നും മീറ്റ്​ അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസിൽ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ ജില്ല ട്രഷറർ അഷ്റഫ് വടക്കുമ്പാട് സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അൻവർ എടത്തനാട്ടുകര, മുജീബ് ഒട്ടുമ്മൽ, പി.യു. സുഹൈൽ, യു. മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, നിഷാദ് സലഫി, ഹസൻ അൻസാരി, ജില്ല പ്രസിഡന്റ് വി. മേമി, ജില്ല സെക്രട്ടറി എം.കെ. മുഹമ്മദ് ശബീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.