ടേസ്റ്റി ഹട്ട് പൊളിക്കൽ; ബഹുജന മാർച്ചുമായി സി.പി.എം

കണ്ണൂർ: കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റി ഹട്ട് പകരം സംവിധാനം ഉണ്ടാക്കാതെ പെളിച്ചുമാറ്റിയ കോർപറേഷന്‍ നടപടിക്കെതിരെ എല്‍.ഡി.എഫി‍ൻെറ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. പകരം സംവിധാനം ഉണ്ടാക്കിക്കൊടുക്കാതെ ഹോട്ടല്‍ പൊളിക്കരുതെന്ന് സര്‍ക്കാറും വഴിയോരക്കച്ചവട തര്‍ക്കപരിഹാര സമിതിയും കോർപറേഷന് നല്‍കിയ നിർദേശം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കുടുംബശ്രീയെ തകര്‍ക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന്​ യോഗം കുറ്റപ്പെടുത്തി. മാർച്ച്​ ചൊവ്വാഴ്ച രാവിലെ 10ന് കെ.എസ്.ആര്‍.ടി.സി ബസ്​സ്റ്റാൻഡ്​ പരിസരത്തു നിന്ന് ആരംഭിക്കും. യോഗത്തില്‍ എൽ.ഡി.എഫ്​ കണ്‍വീനര്‍ കെ.പി. സഹദേവന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.