കണ്ണൂർ: വ്യാപകമാകുന്ന ശബ്ദ മലിനീകരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംഘടിപ്പിക്കുന്ന സംസ്ഥാനതല ബോധവത്കരണ കാമ്പയിനിൻെറ ഭാഗമായുള്ള 'സൈലൻറ് വീൽ' സൈക്കിൾ റാലിക്ക് കണ്ണൂരിൽ തുടക്കമായി. 'സുരക്ഷിത ശബ്ദം നമ്മുടെ അവകാശം' എന്ന പ്രമേയത്തിൽ ഐ.എം.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനിനാണ് കണ്ണൂരിൽ തുടങ്ങിയത്. അസി. കമീഷണർ ടി.കെ. രത്നകുമാർ ഫ്ലാഗ് ഓഫ് ചെയ്ത റാലി വൈകീട്ട് കോഴിക്കോട് സമാപിച്ചു. തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളും നടന്നു. ഐ.എം.എക്കൊപ്പം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ഇ.എൻ.ടി അസോസിയേഷൻ, കേനന്നൂർ സൈക്ലിങ് ക്ലബ് എന്നീ സംഘടനകളും സംബന്ധിക്കുന്നുണ്ട്. ഐ.എം.എ ജില്ല ചെയർമാൻ ഡോ. ലളിത് സുന്ദരം അധ്യക്ഷത വഹിച്ചു. കേനനൂർ സൈക്കിൾ ക്ലബ് പ്രസിഡന്റ് ഷാഹിൻ പള്ളിക്കണ്ടി നേതൃത്വം നൽകി. പടം -ima cycle rally -ഐ.എം.എ 'സൈലൻറ് വീൽ' സൈക്കിൾ റാലി കണ്ണൂരിൽ അസി. കമീഷണർ ടി.കെ. രത്നകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.