തലശ്ശേരി: വെറുപ്പിന്റെ പ്രചാരകർക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. 'ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിൽ കാസർകോടുനിന്ന് ആരംഭിച്ച സോളിഡാരിറ്റി യൂത്ത്കാരവന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വംശീയ വെറുപ്പിലൂന്നിയ ഇസ്‍ലാമോഫോബിയ അതിവേഗം പ്രചരിക്കുകയാണ്. സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പംനിന്ന് ഭരണകൂടം നിയമങ്ങൾ കർശനമായി നടപ്പാക്കി വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ തയാറാവണം. ഇസ്‍ലാമോ ഫോബിയ കുറ്റകൃത്യമാക്കാൻ രാജ്യത്ത് പുതിയ നിയമങ്ങൾ രൂപപ്പെടുത്താനും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്‍ലാമി മലപ്പുറം ജില്ല പ്രസിഡൻറ് സലിം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി, മനുഷ്യാവകാശ പ്രവർത്തകൻ റാസിഖ് റഹിം, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ്, ഐ.എസ്.എം ജില്ല സെക്രട്ടേറിയറ്റംഗം ജസീൻ നജീബ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ലുബൈബ് ബഷീർ, എസ്.ഐ.ഒ ജില്ല സെക്രട്ടറി മിസ്ഹബ് ഷിബിലി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് ഡോ. മിസ്ഹബ് ഇരിക്കൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷബീർ എടക്കാട് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന്റെ ഭാഗമായി സ്വീകരണ റാലിയും തെരുവുനാടകവും അരങ്ങേറി. ജാഥ ക്യാപ്റ്റന് എസ്.ഐ.ഒ ജില്ല സെക്രട്ടറി മിസ്ഹബ് ഷിബിലി, സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രസിഡന്റ് ഷക്കീബ് ഉളിയിൽ, സോളിഡാരിറ്റി കണ്ണൂർ ഏരിയ സെക്രട്ടറി ഇസ്മയിൽ അഫാഫ്, തലശ്ശേരി ഏരിയ പ്രസിഡന്റ് റാഷിദ് അംബാലി, ചക്കരക്കല്ല് ഏരിയ സെക്രട്ടറി യാസീൻ വാരം എന്നിവർ ഹാരാർപ്പണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.