കണ്ണൂർ: കേരളത്തിൽ ഇസ്‌ലാമോഫോബിയ അതിവേഗം പ്രചരിക്കുകയാണെന്നും ഇതിനെതിരെ സാമൂഹിക ജാഗ്രത രൂപപ്പെടണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫാഷിസ്റ്റ് ശക്തികൾ ഇത്തരം അവസരം ദുരുപയോഗം ചെയ്താണ് പലപ്പോഴും യു.എ.പി.എ പോലെയുള്ള കരിനിയമങ്ങളുടെ മറവിൽ മുസ്‍ലിം ചെറുപ്പക്കാരെ വേട്ടയാടുന്നത്. വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് യൂത്ത് കാരവൻ 12ന് തിരുവനന്തപുരത്ത് സമാപിക്കും. 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജില്ല പ്രസിഡന്‍റ് സക്കീർ ഹുസൈൻ, സെക്രട്ടറി ശബീർ എടക്കാട്, കെ.എസ്. നിസാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.