എ.കെ.പി.സി.ടി.എ ജില്ല ​സമ്മേളനം

പടം -സന്ദീപ്​ കണ്ണൂർ: എ.കെ.പി.സി.ടി.എ (ഓൾ കേരള പ്രൈവറ്റ്​ കോളജ്​ ടീച്ചേഴ്​സ്​ അസോ.) കണ്ണൂർ-കാസർകോട്​ സംയുക്ത ജില്ല സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി.ടി.എ ജില്ല പ്രസിഡന്‍റ്​ ഡോ. കെ.എസ്. സുരേഷ്​ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ. കെ. അജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. പി. ശ്രീജ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. ടി.പി. അഷ്റഫ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഇസ്മായിൽ ഓലായിക്കര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.