ജിഷ്ണു വധക്കേസ്: മൂന്നു പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

തലശ്ശേരി: തോട്ടട ചാല പന്ത്രണ്ട്‌കണ്ടിക്കടുത്ത്‌ വിവാഹ ഘോഷയാത്രക്കിടെയുണ്ടായ സ്‌ഫോടനത്തിൽ ഏച്ചൂരിലെ ജിഷ്‌ണു കൊല്ലപ്പെട്ട കേസിൽ മൂന്നു പ്രതികൾക്ക്‌ ഉപാധികളോടെ ജാമ്യം. ഏച്ചൂർ പാറക്കണ്ടി ഹൗസിൽ പി. അക്ഷയ്‌, മാവിലാക്കണ്ടി ഹൗസിൽ പി.പി. മിഥുൻ, കനോത്ത്‌ ഹൗസിൽ പി.കെ. ഗോകുൽ എന്നിവർക്കാണ്‌ അഡ്വ. ബി.പി. ശശീന്ദ്രൻ മുഖേന നൽകിയ ഹരജിയിൽ ജില്ല സെഷൻസ്‌ കോടതി ജാമ്യം അനുവദിച്ചത്‌. നാലും അഞ്ചും പ്രതികളായ കടമ്പൂർ പൂങ്കാവിലെ സാനദ്‌ സുഗുണൻ, കപ്പനതാഴെ ഹൗസിൽ കെ.ടി. അരുൺകുമാർ എന്നിവർ അഡ്വ.കെ. വിശ്വൻ മുഖേനയും ജാമ്യഹരജി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.