പാലത്തായി പുഴ 'കാടുകയറി'

പാനൂർ: പാനൂർ നഗരസഭയിലെ പാലത്തായിപ്പുഴ കാടുകയറി നശിക്കുന്നു. ഇരുവശങ്ങളിലും പുഴയിലും ചെറുതും വലുതുമായ മരങ്ങൾ വളർന്നതോടെ നീരൊഴുക്കിനെ തടസ്സപ്പെടത്തുകയാണ്. മണ്ണടിഞ്ഞ് കൂടുന്നത് ഓരോ വർഷം കഴിയുന്തോറും പുഴയെ നാശോന്മുഖമാക്കുകയാണ്. പാലത്തായി മേഖലയിലെ കിണറുകളിൽ കഴിഞ്ഞ വർഷങ്ങളിൽ ജലനിരപ്പ് കുറഞ്ഞതായും നാട്ടുകാർ പറയുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പേ നബാർഡ് ഫണ്ട് ഉപയോഗിച്ച് പുഴയുടെ ഒരു ഭാഗം ഭിത്തികെട്ടി സംരക്ഷിച്ചിരുന്നു. ഈ പ്രവൃത്തി നടത്തിയ സമയത്ത് കരാറുകാരൻ പുഴയിലെ മണ്ണ് എടുത്തു മാറ്റാത്ത്​ നീരൊഴുക്കിനെ തടയാനും മരങ്ങൾ വളരാനും കാരണമാവുന്നു. രണ്ടു കിലോമീറ്റർ നീളവും ചിലയിടങ്ങളിൽ 50 മീറ്ററോളം നീളവുമുള്ള പാലത്തായി പുഴയെ സംരക്ഷിക്കാൻ ഭിത്തി കെട്ടണമെന്ന് വാർഡ് സമിതി ആവശ്യപ്പെട്ടു. പുഴയെക്കുറിച്ച് പഠിക്കാൻ നഗരസഭാ കൗൺസിലർ പ്രീത അശോകന്‍റെ നേതൃത്വത്തിൽ പുഴയാത്ര സംഘടിപ്പിച്ചു. പടം) ഡസ്കിലുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.