ഇരിട്ടി: വേനൽമഴ ആരംഭിച്ചതോടെ എടൂർ സബ്സ്റ്റേഷന് കീഴിലുള്ള ആറളം, പെരുംപഴശ്ശി, ചെടിക്കുളം, കളരികാട്, പറമ്പത്തെ കണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി മടങ്ങുന്നത് പതിവാകുന്നു. ഈ പ്രദേശങ്ങളിൽ മൂന്നുനാലു ദിവസത്തെ കാത്തിരിപ്പിനു ശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുന്നുള്ളൂ എന്ന് നാട്ടുകാർ പറയുന്നു. ഇക്കാരണത്താൽ മരമിൽ, ഫ്ലോർ മിൽ, ആശാരി തൊഴിലാളികൾ തുടങ്ങിയവരുടെ ഉപജീവനത്തിന് തടസ്സമാവുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകൊണ്ടാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയാത്തതെന്ന് കെ.എസ്.ഇ.ബി ജീവനക്കാരുടെ വാദം. ആവശ്യത്തിന് ജീവനക്കാരെ നിയമനം നടത്തി വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നത് ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അയ്യൂബ്, നൗഫൽ ആറളം, അലക്സ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.