ഇരിട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസമേഖല കുതിക്കുകയാണെന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചതോടെ കേരളം ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് അതിവേഗം മുന്നേറുകയാണ്. രാജ്യത്ത് ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് കേരളം അവഗണിക്കാനാവാത്ത സംസ്ഥാനമായി മാറിയെന്നും മന്ത്രി പറഞ്ഞു. ചാവശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു കോടി രൂപ പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച രണ്ട് നില ലബോറട്ടറി കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്‌മാൻ, കെ. സോയ, വി. ശശി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്കർ പി.വി. പ്രസീദ, പി.ടി.എ പ്രസിഡന്റ് വി. അജയകുമാർ, രവീന്ദ്രൻ മുണ്ടയാടൻ, വി. വിനോദ്‌കുമാർ, കെ.വി. രാമചന്ദ്രൻ, പ്രിൻസിപ്പൽ ടി.സി. റോസമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.