ഫ്ലാഷ് മോബ്

തലശ്ശേരി: ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനറാണി ഉദ്ഘാടനം ചെയ്തു. നഗരസഭാംഗങ്ങളായ എൻ. രേഷ്മ, ടി.കെ. സാഹിറ, സി.ഒ.ടി. ഷബീർ, സി. സോമൻ, പി.കെ. ബിജില, മഹേഷ്‌, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. സരസ്വതി, എൻ.എസ്.എസ് കോഓഡിനേറ്റർ റീജ പി. റഷീദ് എന്നിവർ സംസാരിച്ചു. തലശ്ശേരി കൃഷി ഓഫിസർ പി. കൃഷ്ണൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ. ഹരീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.