കണ്ണൂർ: പുനരുൽപാദന ഊർജത്തെക്കുറിച്ച് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ ആറ്, ഏഴ് തീയതികളിൽ സെമിനാറും എക്സിബിഷനും നടക്കും. ആറിനു രാവിലെ 9.30ന് കണ്ണൂർ ചേംബർ ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി. നടപ്പിൽവരുത്തിയിട്ടുള്ള സോളാർ എനർജി സ്കീമുകളെ സംബന്ധിച്ച് അസി.എക്സിക്യൂട്ടിവ് എൻജിനീയർ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. വർധിച്ചുവരുന്ന വൈദ്യുതി ഉപയോഗത്തിന് പരിഹാരം കാണുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ലാതെ ഊർജം ഉൽപാദിപ്പിക്കുന്നതിനുള്ള നൂതന സങ്കേതിക മാർഗങ്ങൾ പൊതുജനങ്ങൾക്ക് കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനാണ് ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ ഡോ.ജോസഫ് ബെനവൻ, ഹനീഷ് കെ. മാണിയങ്കണ്ടി, സഞ്ചയ് ആറാട്ട് പൂവാടൻ, പ്രദീപ് ഗോപാലകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.