കണിച്ചാർ പഞ്ചായത്തിന് പുതിയ കെട്ടിടം

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ മീറ്റിങ് ഹാൾ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ ടി.ജെ. അരുൺ മീറ്റിങ് ഹാൾ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. കണിച്ചാർ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ഒന്നാം നിലയിലാണ് പുതിയ ഓഫിസ്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് നിർമാണം. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, പി.പി. വേണുഗോപാലൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി. ഗീത, ജൂബിലി ചാക്കോ മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായ ഷാന്റി തോമസ്, മൈഥിലി രമണൻ, പാൽ ഗോപാലൻ, ബൈജു വർഗീസ്, തോമസ് വടശ്ശേരി, ജോജൻ ഇടത്താഴെ, ലിസമ്മ മംഗലത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.